സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ വായനദിനാചരണം
കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ വായനദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി , നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം വിദ്യാർഥി പ്രതിനിധി ഡീൻ ജോസഫിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി കൊണ്ട് പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജിസ്സി പി ജോസഫ് , സിജിമോൾ കെ.എം, ജീൻസി സ്കറിയ, സോബി ജെ .പി എന്നിവർ സംസാരിച്ചു.