വായനദിനം വ്യത്യസ്തമാക്കി കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ
കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ പണിക്കർ അനുസ്മരണ പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അജേഷ് ജോസ്, ഇൻഫൻ്റ് മേരി, വിദ്യാർത്ഥികളായ ഹെലൻ റോസ്, അൽഫോൻസ ടിറ്റോ തുടങ്ങിയവർ വായനദിന സന്ദേശം നൽകി. പുസ്തകപ്രദർശനം, പുസ്തക പരിചയം, സാഹിത്യ ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കണ്ണോത്ത് പബ്ലിക്ക് ലൈബ്രറി സന്ദർശിച്ച് ലൈബ്രറിയുടെ പ്രവർത്തനം മനസിലാക്കി. പ്രസിഡൻ്റ് യു.ടി ഷാജി, സെക്രട്ടറി ബെന്നി ജോസഫ്, ലൈബ്രേറിയൻ സൂസി ബെന്നി തുടങ്ങിയവർ ഗ്രന്ഥശാലയുടെ ചരിത്രവും ,പ്രവർത്തനവും വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.

മിക്കവരും ആദ്യമായിട്ടായിരുന്നു ഒരു പബ്ലിക്ക് ലൈബ്രറി സന്ദർശിക്കുന്നത്. കുട്ടികൾക്ക് ലൈബ്രറി ഭാരവാഹികൾ മധുര പലഹാരം വിതരണം ചെയ്തു. രാജീവ് മാത്യു, ഡാലി ഫിലിപ്പ്, ടീന ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.