പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് തുടങ്ങി
കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് ഇന്ന് കോടഞ്ചേരിയില്‍ തുടക്കമായി. ഇന്നു നടന്ന മത്സരങ്ങളുടെ തുടർച്ചയായിട്ടാണ് നാളെ മത്സരങ്ങൾ നടക്കുന്നത് ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് ഈരൂട്ടിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നത്. നാളെ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ.എ.എസ്സും നിര്‍വ്വഹിക്കും. രണ്ട് കാറ്റഗറിയിലാണ് മത്സരങ്ങൾ നടക്കുന്നത്.


