നാടൊരുമിച്ച് രാജീവിനായി…
കോടഞ്ചേരി: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോടഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട മൂഴിയിൽ പുത്തൻവീട്ടിൽ പി രാജീവ് എന്ന യുവാവിന്റെ കരൾമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ധനസമാഹരണം നടത്തുന്നതിനായി നാടോരുമിച്ചു. 30 ലക്ഷത്തിന് മുകളിൽ തുക ഉടൻ സമാഹരിച്ചെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. കരൾ പകുത്തു നൽകാൻ ഭാര്യ തയ്യാറാണ്. ഇതിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ 501 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ച് ഊർജിത ശ്രമം നടത്തുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ വളരെ സജീവ സഹകരണം നടത്തിവരുന്നു.

ഇതിനായി നാളെ (24 തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് വച്ച് ഒരു ബഹുജന കൂട്ടായ്മയും രാജീവ് ചികിത്സാസഹായ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടത്തുന്നു.
രാജീവ് ചികിത്സ സഹായ കൂട്ടായ്മ എന്ന പേരിൽ ഒരു വാട്സപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളായ ആയിരത്തിലധികം പേർ ഇപ്പോൾ തന്നെ അതിൽ അംഗങ്ങളായി ചേർന്നു കഴിഞ്ഞു. രാജീവിന്റെ ചികിത്സയും തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ഈ ഗ്രൂപ്പിൽ അപ്പപ്പോൾ തന്നെ അറിയിപ്പുകളും നൽകിവരുന്നു. ഗ്രൂപ്പിലെ എല്ലാവരും സജീവമായി എത്രയും വേഗം ചികിത്സാ സഹായത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിനായുള്ള ഊർജിത ശ്രമങ്ങളും നടത്തിവരുന്നു.

വെസ്റ്റേൺ കാരുണ്യയാത്ര

പ്രിയപ്പെട്ട യാത്രക്കാരുടെ അറിവിലേക്കായിഈ വരുന്ന തിങ്കളാഴ്ച ( നാളെ 24/06/2024) വെസ്റ്റേൺ മാനേജ്മെന്റും സ്റ്റാഫും രാജീവ് പി എന്ന സഹോദരന് വേണ്ടി കൈ കോർക്കുകയാണ്. അവർ നടത്തുന്ന ഈ കാരുണ്യ യാത്രയിൽ നിങ്ങളും ഉണ്ടാകണം എന്ന് അപേഷിക്കുന്നു. എല്ലാവരും അവനവനാൽ കഴിയും വിതം പ്രിയ രാജീവിന് സപ്പോർട്ട് ചെയ്യണം എന്നുകൂടി വിനീതമായി അഭ്യർത്ഥിക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD