ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി
കോടഞ്ചേരി : ജി യു പി സ്കൂൾ ചെമ്പു കടവിൽ ബഷീർ ദിനചാരണം നടത്തി.റിട്ട. പ്രധാനധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ സജി ലൂക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. സ്കൂൾ പ്രധാനധ്യാപകൻ സുരേഷ് തോമസ് അധ്യക്ഷത വഹിച്ചു. SRG കൺവീനർ ആൻ ട്രീസ സ്വാഗതം പറയുകയും അനീഷ് കെ എബ്രഹാം ആശംസ പ്രസംഗം നടത്തുകയും ചെയ്തു .അതോടൊപ്പം തന്നെ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിവിധ മത്സര ഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാ പരിപാടികളും വിവിധ ക്ലബ്ബുകളെ ക്കുറിച്ചുള്ള അവബോധ ക്ലാസും നൽകി. ഹാദിയ എ കെ നന്ദി പറഞ്ഞു
