കർഷക ദിനത്തിൽ ആദ്യകാല കർഷകരെ ആദരിച്ചു

കോടഞ്ചേരി : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദ്യകാല കർഷകരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 58 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആദ്യകാല കുടിയേറ്റ കർഷകരായ എലുവാലുങ്കൽ എ പി കുര്യൻ,പൊട്ടക്കൽ പി വി ജോൺ എന്നിവരെ ഇരുവരുടെയും വീടുകളിൽ എത്തി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.

മുണ്ടൂർ 58 ആം ബൂത്ത് കമ്മറ്റി പ്രസിഡണ്ട് കെ എൽ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൂസൻ കേഴപ്ലാക്കൽ,റോസമ്മ കയത്തുങ്കൽ, അലക്സാണ്ടർ തറപ്പേൽ, സാബു അവണ്ണൂർ, ലൈജു അരീപ്പറമ്പിൽ,സാബു മനയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

റോയ് ഊന്നുകല്ലേൽ,പി കെ സ്കറിയ പടിഞ്ഞാറ്റുമുറിയിൽ,കെ എസ്‌ ജോസ് കയത്തുങ്കൽ, ജിജി കേഴപ്ലാക്കൽ, ജാൻസി മൈനാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കർഷകനെ ആദരിച്ചു.

ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് കൂടത്തായി (ഈരൂട് ) സെൻറ് ജോസഫ് എൽ പി സ്കൂളിൽ കർഷകനെ ആദരിച്ചു. ,കരിമ്പാല കുന്ന് പ്രദേശത്തെ ആദ്യകാല കർഷകനായ അസീസ് പെരുമ്പറമ്പിലിനെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി പൊന്നാട അണിയിച്ചു. സ്കൂൾ മാനേജർ ഫാദർ ആൻറണി ചെന്നിക്കര അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഡെയ്സിലി മാത്യു ഏവർക്കും സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ചിന്നമ്മ മാത്യു, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ ബോർഡ് ചെയർമാൻ ശ്രീ തമ്പി പറകണ്ടത്തിൽ, പിടിഎ പ്രസിഡണ്ട് ശ്രീ മുനീർ കെ യു, എം പിടിഎ ചെയർപേഴ്സൺ ശ്രീമതി മുഹ്സിന കാരാട്ട് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ കൃഷി സംബന്ധമായ സംശയങ്ങൾ പങ്കുവെച്ച് കർഷകനുമായി അഭിമുഖം നടത്തി.

കൃഷിയെ സ്നേഹിക്കുന്ന വരാകണമെന്നും വിഷരഹിത പച്ചക്കറികൾ സ്വന്തമായി ഉത്പാദിപ്പിച്ച് ഭക്ഷിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ചടങ്ങിൽ കുട്ടികൾക്ക് വിത്തു പേനകൾ സമ്മാനമായി നൽകി.

Sorry!! It's our own content. Kodancherry News©