ദേശീയ ചലചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി
നെല്ലിപ്പൊയിൽ : എ കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനിമേഷൻ ഫിലിമിനുള്ള ദേശീയ പുരസ് കാരജേതാവായ ജോഷി ബെനഡിക്റ്റിന് മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്വീകരണം നൽകി.പി.റ്റി.എ പ്രസിഡൻ്റ് ബിജു കട്ടേക്കുടി അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാര ജേതാവായ ജോഷി ബനഡിക്റ്റിന് വിമല യു.പി സ്കൂളിൻ്റെ പ്രശസ്തി ഫലകം പി.റ്റി.എ പ്രസിഡൻ്റ് ബിജു കാട്ടേക്കുടി സമ്മാനിച്ചു.
തൻ്റെ അവാർഡിന് അർഹമായ എ കോക്കനട്ട് ട്രീ എന്ന ചിത്രത്തിൻ്റെ പിന്നണി പ്രവർത്തനങ്ങളെക്കുറിച്ച് അദേഹം വിദ്യാർത്ഥികളുമായി സംവധിച്ചു.ഹെഡ്മിസ്ട്രസ് ആൻസി തോമസ് , സീനിയർ അസിസ്റ്റൻ് സി. അൽഫോൻസ അഗസ്റ്റിൻ , അധ്യാപക പ്രതിനിധി ഡയസ് ജോസ് , അഖില ബെന്നി, പി.റ്റി.എ വൈസ് പ്രസിഡൻറ് ജിനേഷ് കുര്യൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. അദ്ധ്യാപകരായ ഷബീർ കെ.പി, അനുപമ ജോസഫ്,ജെസ്ന ജോണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.