കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി

കോടഞ്ചേരി:75 വർഷം പൂർത്തിയാക്കുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പുരോഗതിയുടെ നാഴികക്കല്ലുകൾ അനുസ്മരിച്ചുകൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളെയും പി.ടി.എ അംഗങ്ങളെയും അധ്യാപകരെയും സാക്ഷികളാക്കി, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പ്ലാറ്റിനം ജൂബിലി പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ വിദ്യാർത്ഥിനി ആര്യനന്ദ ഗാനം ആലപിച്ചു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, മുൻ ഹെഡ്മാസ്റ്റർ കെ.സി തങ്കച്ചൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്, മാത്യു കുമ്പപ്പിള്ളി, സിബി തൂങ്കുഴി എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് പ്രതിനിധി പ്രിൻസി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.പള്ളി തന്നെ പള്ളിക്കൂടമാക്കി മാറ്റിയതും, ഓല ഷെഡ്ഡിൽ ഒറ്റ രാത്രി കൊണ്ട് പണിതീർത്ത വിദ്യാലയത്തെക്കുറിച്ചും, നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും സമർപ്പണ മനോഭാവത്തിനു മുകളിൽ പടുത്തുയർത്തിയ വിദ്യാലയ പുരോഗതിയെക്കുറിച്ചും വേദിയിൽ നിരന്ന വിശിഷ്ട വ്യക്തിത്വങ്ങൾ അനുസ്മരിച്ചു.

Sorry!! It's our own content. Kodancherry News©