പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ) നിര്യാതനായി

ഐപിസി കർണാടക റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസെഫിന്റെ ഭാര്യാ പിതാവ് മലബാറിൽ ദീർഘ വർഷങ്ങൾ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന പാസ്റ്റർ പി എം വർഗീസ് ( പേരാമ്പ്ര കുഞ്ഞൂഞ്ഞച്ചായൻ) നിര്യാതനായി. 93 വയസായിരുന്നു. രോഗബാധിതനായി ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ആയിരുന്നു.

‘ഹാലേലൂയ ആയിരം ദിവസ പ്രാർത്ഥനയിലെ’ സജീവ പങ്കാളിയായിരുന്നു. മലബാറിൽ പല ലോക്കൽ സഭകളുടെയും ആരംഭ പ്രവർത്തകനാണ്. സുവിശേഷത്തിന്റെ ധീരപോരാളിയും സഭാ വിഭാഗ വ്യെത്യാസമില്ലാതെ എല്ലാവരോടും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

കുറച്ചുകാലം മാനന്തവാടി ചർച്ച്‌ ഓഫ് ഗോഡിൽ പാസ്റ്ററായി ശുശ്രൂഷിച്ചിരുന്നു. 2002 മുതൽ ബാംഗ്ലൂരിൽ ഇളയ മകൾ ജോയ്സിന്റെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ പരേതയായ മേരി വർഗീസ്. മക്കൾ ഓമന എ കോശി, സിസ്സി ജോസഫ്, സൈമൺ വർഗീസ്, ജോയ്സ് ഈപ്പച്ചൻ മരുമക്കൾ: റവ.ഡോ അഗസ്റ്റിൻ എ കോശി, പാസ്റ്റർ കെ.എസ്.ജോസഫ് (ഐപിസി കർണാടക സംസ്ഥാന പ്രസിഡൻ്റ്), അച്ചാമ്മ സൈമൺ, പാസ്റ്റർ ഈപ്പച്ചൻ വി കെ -അയർലൻഡ് (സാബി കുര്യൻ)


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©