വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവാധ്യാപകരെ വീടുകളിൽ പോയി ആദരിച്ചു

വേനപ്പാറ :അധ്യാപക ദിനത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പൂർവധ്യാപകരെ വീടുകളിൽ പോയി ആദരിക്കുന്ന ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം സ്കൂളിലെ ഏറ്റവും സീനിയറായ പൂർവധ്യാപിക മാർത്ത ടീച്ചറെ ആദരിച്ചു കൊണ്ട് സ്കൂൾ മാനേജരും സെനറ്റ് മെമ്പറുമായ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു.പ്രധാനാധ്യാപകൻജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.അധ്യാപകരായ ബിജു മാത്യു, ഷാനിൽ പി എം , സുനീഷ് ജോസഫ്, എബി തോമസ്, ഷാദ് അബ്ദുള്ള, ഷെല്ലി കെ ജെ, സിന്ധു സഖറിയ, ബിജിലി സി കെ, അഞ്ജു മാത്യു, സാന്ദ്ര ഒ ടി , വിദ്യാർഥി പ്രതിനിധികളായ, റിയോൺ പ്രവീൺ, ഇൻഷ എന്നിവർ പ്രസംഗിച്ചു.സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷം ഗ്രാമപഞ്ചായത്ത് മെമ്പറും പൂർവധ്യാപികയുമായ ആയിഷ സി എ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു.

Sorry!! It's our own content. Kodancherry News©