ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് മൈക്കാവ് ക്ഷീരസംഘം ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ എസ് സ്വാഗതം ഏവർക്കും ആശംസിക്കുകയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാവിജയൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ റോസമ്മ തോമസ്, ലീലാമ്മ കണ്ടത്തിൽ, ക്ഷീരസംഘം പ്രസിഡണ്ട് തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹോമിയോപ്പതി വകുപ്പിലെ വിവിധ പ്രോജക്ടുകളെ കുറിച്ച് വട്ടച്ചിറ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജി യു പി വിശദീകരിച്ചു. ഫാർമസിസ്റ്റ് ഷിബിന എംകെ ചടങ്ങിനു നന്ദി അറിയിച്ചു. വയോജനങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് സണ്ണി കാക്കനാട്ടിന്റെ നേതൃത്വത്തിൽ നടന്നു.

Sorry!! It's our own content. Kodancherry News©