ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചു Swatchhata Hi Seva ആചരിച്ചു

ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചു Swatchhata Hi Seva ദിനാചരണത്തിന്റെ ഭാഗമായി ശാന്തി കോളേജ് ഓഫ് നഴ്സിംഗ് NSS യൂണിറ്റ് ഓമശ്ശേരി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തികൾ നടത്തി. പ്രസ്തുത പരിപാടി ഓമശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ Mr. ഗംഗാധരൻ P. K അവർകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് പകർന്നു തന്ന മൂല്യങ്ങൾ ഉയർത്തിപ്പി ടിക്കാൻ നാം എല്ലാവരും ബാധ്യസ്തരാണെന്നു  അദ്ദേഹം പറഞ്ഞു.

ശാന്തി അക്കാദമിയുടെ മാനേജർ M. K അഹമ്മദ്‌ കുട്ടി അദ്ധ്യക്ഷത വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ Mr.  മിഥുൻ മാത്യു സ്വാഗതം അർപ്പിക്കുകയും , കോളേജ് പ്രിൻസിപ്പൽ Dr. ഷീജ മാത്യു  ആശംസയർപ്പിക്കുകയും, കോളേജ് NSS ലീഡർ Ms.ഷെയ്ക്ക നസ്രിൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഓമശ്ശേരി നിവാസികളും,വ്യാപാരികളും വെള്ളവും മധുരപലഹാരങ്ങളും നൽകി ശുചീകരണ പരിപാടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

Sorry!! It's our own content. Kodancherry News©