താമരശ്ശേരി സബ്ജില്ലാ കലോത്സവം : സ്വാഗതസംഘ യോഗം നടന്നു

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഒക്ടോബർ മാസം 29 30 തീയതികളിൽ നടക്കുന്ന താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ യോഗം ചേർന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കലോത്സവ നടത്തിപ്പിനായുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് എച്ച് എം ഫോറം കൺവീനറായ സാക്കീർ സർ വിശദീകരിച്ചു.കൊടുവള്ളി ബ്ലോക്ക് പ്രോജക്ട് ഓഫീസർ മെഹറലി സർ, കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിജോയ് സർ, പുതുപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, വേളങ്കോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ താമരശ്ശേരി സബ് ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, അധ്യാപക സംഘടന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ കല രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, എം പി ടി എ മെമ്പേഴ്സ്, വ്യാപാരികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ്, രക്ഷിതാക്കൾ അധ്യാപകർ അനധ്യാപകർ, എന്നിവർ പങ്കെടുത്തു. സബ്ജില്ലാ കലോത്സവ സംഘാട സമിതിയിലേക്ക് അംഗങ്ങളെ കൂട്ടിച്ചേർത്തു. വിവിധങ്ങളായ കമ്മിറ്റികൾക്ക് ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയോഗിച്ചു. യോഗത്തിന് താമരശ്ശേരി സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ് സർ നന്ദി അർപ്പിച്ച് സംസാരിച്ചു. ശേഷം വിവിധ കമ്മിറ്റികളുടെ കൂടിയാലോചന മീറ്റിങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു.

Sorry!! It's our own content. Kodancherry News©