സോഫ്റ്റ് ബേസ്ബോൾ കേരള ടീമിന് ജേഴ്സി വിതരണം ചെയ്തു

കോടഞ്ചേരി: ഈ മാസം 11 മുതൽ 14 വരെ ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന് ജേഴ്സി, അപ്പർ, ലോവർ എന്നിവ വിതരണം ചെയ്തു.ഇൻ്റർനാഷണൽ താരം റോബർട്ട് ജോസഫ് അറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, വിബിൽ .വി. ഗോപാൽ, വിഷ്ണു എസ്, ഷഹനാസ് ജെ എന്നിവർ പ്രസംഗിച്ചു.9-ാം തിയതി മംഗള ട്രെയിനിൽ 44 പേരടങ്ങുന്ന കേരള ടീം ഹരിയാനയിലെ ഫരീദാബാദിലേക്ക് യാത്ര തിരിക്കും.

Sorry!! It's our own content. Kodancherry News©