സി.ഒ.ഡി ലീഡേഴ്സ് സംഗമം നടത്തി.

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സി.ഒ. ഡിയുടെ ലീഡേഴ്സ് സംഗമം നടത്തി.കോടഞ്ചേരി ജിവിഎസ് പ്രസിഡൻറ് റോസമ്മ സിറിയക് അധ്യക്ഷത വഹിച്ച സംഗമം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഫൊറോനാ വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ആശംസകൾ നേർന്നു.

സി.ഒ.ഡി ഡയറക്ടർ ഫാ.സായി പാറൻ കുളങ്ങര,സി.ഒ.ഡി പ്രോഗ്രാം കോഡിനേറ്റർ ജോയി കെ.സി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി. ഒ. ഡി ഏരിയ മാനേജർ ഷീജ ടോബി സ്വാഗതം ആശംസിച്ചു. ജി വി എസ് സെക്രട്ടറി ആലീസ് തോമസ് നന്ദി പറഞ്ഞു

Sorry!! It's our own content. Kodancherry News©