തപാൽ ഓഫീസ് സന്ദർശിച്ച് കുട്ടികളും അധ്യാപകരും.
കോടഞ്ചേരി : നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ നല്ല പാഠംത്തിന്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനവുമായി ബന്ധപ്പെട്ട് നെല്ലിപ്പൊയിൽ മീമുട്ടി തപാൽ ഓഫീസ് കുട്ടികളും അധ്യാപകരും സന്ദർശിച്ചു. തപാൽ ദിനത്തിൻ്റെ പ്രാധാന്യം , തപാൽ ഓഫീസിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ പോസ്റ്റ് മാസ്റ്റർ വി ഐ ശോശാമ്മ വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി എസ് നിർമല , ബി ആർ സി പ്രതിനിധി ലിൻസി റോബി , നല്ലപാഠം കോഡിനേറ്റർമാരായ ലാബി ജോർജ്ജ് ജോൺ , കെ. ഇ ഹെവലീന എന്നിവർ പ്രസംഗിച്ചു. തപാൽ ഓഫീസ് സന്ദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
ചങ്ങാതിക്ക് ഒരു കത്ത്

നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ തപാൽ ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട കൂട്ടുകാർക്ക് കത്ത് അയച്ചു. കൂട്ടുകാരുടെ വിശേഷങ്ങൾ , കഥകളും മറ്റും കത്തിൽ ഉൾപ്പെടുത്തിയാണ് അയച്ചിരിക്കുന്നത്. ക്ലാസ് അധ്യാപകൻ ലാബി ജോർജ് ജോണിന്റെ നേതൃത്വത്തിൽ കുട്ടികൾ നെല്ലിപ്പൊയിൽ മീമൂട്ടി തപാൽ ഓഫീസ് സന്ദർശിച്ച് പോസ്റ്റ് മാസ്റ്റർ വി ഐ ശോശാമ്മയുടെ സാന്നിധ്യത്തിലാണ് കത്ത് അയച്ചത്. സ്കൂൾ പ്രധാനധ്യാപിക വിഎസ് നിർമല കുട്ടികളെ അനുമോദിക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. പ്രിയപ്പെട്ട കൂട്ടുകാർക്ക് കത്തയച്ച സന്തോഷത്തിലാണ് സെൻ്റ് തോമസ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.