കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ 22 വർഷങ്ങൾക്ക് ശേഷം യു.ഡി.എസ്.എഫിന്
കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജ് 2024-25 അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 22 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന യു.ഡി.എസ്.എഫ് വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. ചെയർമാനായി മുഹമ്മദ് അസ്മിനെയും, ജനറൽ സെക്രട്ടറിയായി കമൽ ജിത്ത് കെ, യു യു സി മുഹമ്മദ് ആഷിക് എൻ കെ എന്നിവരെയും തിരഞ്ഞെടുത്തു.

ദീർഘകാലത്തേ ഇടവേളക്കുശേഷം എട്ടു ജനറൽ സീറ്റിൽ ഏഴും വിജയിച്ച കെ. എസ്. യു.എം.എസ് എഫ് വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് യു.ഡി.എഫ് കോടഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിന് ഐ. യു.എം.എൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ കാസിം , യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി , മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറി, കെ എസ് യു ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് അർഷിദ് നൂറാംതോട്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് പൈകയിൽ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ , റിയാനസ് സുബൈർ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , കോൺഗ്രസ് നേതാക്കളായ സിദ്ദിഖ് കാഞ്ഞിരാടൻ , ബിജു ഓത്തിക്കൽ , കെ.എസ്. യു സ്റ്റേറ്റ് കമ്മിറ്റി അംഗം അമൽ തമ്പി കണ്ടത്തിൽ യു.ഡി.എഫ് നേതാക്കന്മാരായ പി.ജി മുഹമ്മദ് , എന്നിവർ നേതൃത്വം നൽകി.
