ചുരത്തിൽ ഗതാഗതക്കുരുക്ക് നേരിടുന്നു

അടിവാരം:താമരശ്ശരി ചുരം ആറാം വളവിൽ വലിയ ലോറി യന്ത്രതകരാറ് മൂലം കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം കൂടുതൽ ആയതിനാലും തിരക്ക് കൂടുതലാണ്.

ലോറിയുടെ മെയിൻ ലീഫ് പൊട്ടിയത് മാറ്റുവാൻ ഇനിയും സമയം എടുക്കുമെന്നാണ് അറിയുന്നത്.

അവധി ദിവസവും, മൈസൂറിലേക്ക്‌ ദസറ കാണാനുള്ള ആളുകളുടെ ഒഴുക്കും കാരണം, ചുരത്തിൽ വലിയ രീതിക്കുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്.ചുരം വഴി യാത്രചെയ്യുന്നവർ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം കയ്യിൽ കരുതുക.റോഡിന്റെ ഇടത് വശം ചേർത്ത് വാഹനം ഓടിക്കുക.

ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കരുത്.എയർപോർട്ട്, പരിക്ഷ, ഹോസ്പിറ്റൽ തുടങ്ങിയ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് നേരത്തെ ഇറങ്ങുക.

Sorry!! It's our own content. Kodancherry News©