കോടഞ്ചേരിയിലെ മയക്കുമരുന്ന് മദ്യ ലോബിക്കെതിരെ നടപടിയെടുക്കുക: സിപിഐ(എം)

കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും കോടഞ്ചേരി ടൗണിലും പരിസരപ്രദേശത്തും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന മയക്ക്മരുന്ന് ഉപയോഗം ഗുരുതരമാണ് വ്യാജമദ്യ ലോബി നാടിനെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ കർശനമായ നടപടി എടുക്കാനും കുറ്റവാളികളെ നിലയ്ക്ക് നിർത്താനും എക്സൈസും പോലീസും തയ്യാറാകണമെന്ന് സിപിഐ(എം) കോടഞ്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സിപിഐ(എം) കോടഞ്ചേരി ലോക്കൽ പ്രതിനിധി സമ്മേളനം വി.കെ പീതാംബരൻ നഗറിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.പി ജെ ഷിബു, ഷിനോജ് വി.പി, നിഷ റെജി എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു പി.ജി സാബു സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി പി.ജി സാബുവിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഏരിയ സെക്രട്ടറി V Kവിനോദ് ഏരിയ കമ്മിറ്റി അംഗങ്ങൾ ജോർജുകുട്ടി വളക്കുന്നേൽ,പുഷ്പ സുരേന്ദ്രൻ, നെല്ലിപ്പോൽ ലോക്കൽ സെക്രട്ടറി PJ ജോൺസൺ, കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ എം ജോസഫ് എന്നിവർ സംസാരിച്ചു. ഷാജി ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു.

Sorry!! It's our own content. Kodancherry News©