കോടഞ്ചേരിക്കു നൊമ്പരമായി കുട്ടികളുടെ ഷോക്കേറ്റു മരണം
കോടഞ്ചേരി : തോട്ടിൽ കുളിക്കുന്നതിനിടെ മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടു കുട്ടികൾ മരിച്ചത് നാടിനു നൊമ്പരമായി. ടൗണിലെ മത്സ്യ വ്യാപാരി ചന്ദ്രൻകുന്നേൽ ബി ജുവിൻ്റെ മക്കളായ നിഥിൻ ബിജു, ഐബിൻ ബിജു എന്നിവരാ ണ് ഷോക്കേറ്റു മരിച്ചത്.
വൈകിട്ട് സ്‌കൂൾ വിട്ട് എത്തിയാൽ പിതാവ് ബിജുവിനെ മത്സ്യ വിൽപനക്കടയിൽ സഹായിക്കാൻ നിഥിൻ എത്തുമായിരുന്നു.സ്‌കൂൾ അവധിക്കാലം ആയതിനാൽ മിക്ക ദിവസങ്ങളിലും നി ധിൻ കടയിൽ ഉണ്ടാകും. നിധിനെ കോടഞ്ചേരി ടൗണിൽ ഏവർക്കും നല്ല പരിചയവുമായിരുന്നു. ഒൻപതാം ക്ലാസിലേക്കു ജയിച്ച് പുതിയ അധ്യയന വർഷം കൂട്ടുകാരോടൊത്ത് സ്കൂളിൽ പോകാൻ യൂണിഫോമും, ബുക്കുകളും, ബാഗും ഒക്കെ ആയി ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം വന്നത്. നാലാം ക്ലാസിലായിരുന്ന ഐബിനും അഞ്ചാം ക്ലാസിൽ എത്തുന്നതിൻ്റെ സന്തോഷത്തിലായിരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ
