അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ വെള്ളിയാഴ്ച ആരംഭിക്കും
കോടഞ്ചേരി:കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്തും സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളുടെ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 2025 11-ാമത് എഡിഷൻ ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി ജൂലൈ 25,26,27 തീയതികളിൽ നടക്കുന്നു. ഈ മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിക്കുന്നു. വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്‌ഥ പ്രമുഖർ ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു. മലബാർ റിവർ ഫെസ്‌റ്റിവൽ 2025-ന്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം മത്സര വിജയികൾക്കുള്ള സമ്മാനദാനവും ജൂലൈ 27-ാം തീയതി വൈകുന്നേരം 5 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇലന്തു കടവിൽ നിർവഹിക്കുന്നു.
25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുലിക്കയത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും തുടർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് മലബാർ റിവർ ഫെസ്റ്റിവൽ പതിനൊന്നാമത് എഡിഷന്റെ ഉദ്ഘാടനം നിർവഹിക്കും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യതിഥിയായിരിക്കും.
സമാപന സമ്മേളനം 27 ന് ഇലന്തുകടവിൽ നടക്കും. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. മലബാർ റിവർ ഫെസ്റ്റിവൽ 11മത് എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും . കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നിസ, കെ.എ.ടി.പി.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.
വിദേശ രാജ്യങ്ങളായ ചിലി, ബെൽജിയം, ഇറ്റലി, റഷ്യ, ന്യൂസിലാൻഡ്,യു.എസ്. എ, മലേഷ്യ എന്നിവിടങ്ങളിൽ എത്തിയ താരങ്ങൾ ചാലിപുഴയിലും, ഇരുവഞ്ഞിപുഴയിലും പരിശീലനം നടത്തി വരുന്നു. ന്യൂസിലാന്റ് കാരയാ മനു വിംഗ് വാക്കർ കഴിഞ്ഞ വർഷത്തെ റാപ്പിഡ് രാജ, റയാൻ ഓകോണർ, ഡാലിയ വാർഡ്, മില്ലി ചേമ്പർലിൻ, റാറ്റ സ്മിത്ത്, ഫിൽ പാൽസർ, അമേരിക്കക്കാരായ പാട്രിക് ഷഹാൻ, ജോ ട്ടോട്, റഷ്യക്കാരായ ഡാരിയ കുഷിചേവാ, ആന്റൺ ഷേഷനികോവ്, ഇറ്റലിക്കാരിയായ മരിയ മെസ ടെസ്റ്റ്റ്റാ, ജോവാൻ, ബെൽജിയംകാരി ജിൽ ജോസ്, ചില്ലി സ്വദേശിയായ കിലിയൻ ഇവ്ലീക്ക്, മലേഷ്യക്കാരായ മുഹമ്മദ് സുൽഫിക്കർ, ഫുക്രി, ഉക്രൈൻ നിന്നുള്ള ഓക്‌സാന, എന്നീ വിദേശ താരങ്ങളോട് ഒപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനത്തുനിന്നുള്ള താരങ്ങളും പങ്കെടുക്കുന്നു.