ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി പ്രവേശിക്കുന്ന കോടഞ്ചേരി സ്വദേശിനിയായി ആവ്‌ലി മരിയ സന്തോഷ് വട്ടപ്പാറയിൽ
ലോകം കണ്ട വിശ്വ പ്രസിദ്ധരായ മഹാത്മാക്കൾ പഠിച്ച ലോകപ്രശസ്തമായ Oxford സർവകലാശാലയിൽ നിയമം പഠിക്കുവാൻ നമ്മുടെ കോടഞ്ചേരിയിൽ നിന്നും ഒരു കൊച്ചു മിടുക്കിക്കു അവസരം ലഭിച്ചിരിക്കുകയാണ്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ വട്ടപ്പാറയിൽ സന്തോഷ് ജോണിന്റെയും കണ്ണിവയൽ, താന്നിക്കൽ കുടുംബാംഗമായ ഷിബി മാത്യുവിന്റെയും മൂത്ത മകളാണ്. ദുബായിൽ നിന്നും ലണ്ടനിലേക്ക് 3 വർഷം മുൻപ് മാത്രം എത്തി യുകെയിൽ ഈ അപൂർവ നേട്ടം കൈ വരിക്കാൻ സാധിച്ചതിൽ കോടഞ്ചേരിക്കാർക്കെല്ലാം അഭിമാനിക്കാം. ഈ ചെറിയ കാലയളവിൽ Cambridge സർവകലാശാലയിലെ ട്രിനിറ്റി കോളേജിൽ നിന്നും, Oxford സർവകലാശാലയിലെ സെന്റ് ഹ്യൂസ് കോളേജിലെ കോമ്പറ്റിഷനുകളിൽ പുരസ്കാരങ്ങൾ ആവ്‌ലിക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ യുകെയിലെ യങ്പ്രൊഫഷനലുകൾക്കുള്ള ജാക്ക് പീച്ചേ അവാർഡും നേടി അത്ഭുതം സൃഷ്ടിച്ചു. യുകെയിലെ പത്താം തരത്തിലും, പ്ലസ് ടുവിനും 100% മാർക്കോടു കൂടി സ്കൂൾ ടോപ്പർ ആയാണ് ആവ്‌ലി വിജയം കൈവരിച്ചത്. സഹോദരങ്ങൾ ഓസ്റ്റിനും, എഡ്വിനും അതെ സ്കൂളിൽ പഠിക്കുന്നു. പത്താം തരത്തിൽ പഠിക്കുന്ന ഓസ്റ്റിൻ ഈ വർഷം നടന്ന നാഷണൽ ലെവൽ സ്കൂൾ കമ്പ്യൂട്ടർ കംപ്പെറ്റീഷനിൽ ആയിരക്കണക്കിന് കുട്ടികളെ പിന്നിലാക്കി രണ്ടാം സ്ഥാനം കരസ്ഥമാക്കിരുന്നു.

കോടഞ്ചേരിക്കാർക്കെല്ലാം അഭിമാനവും ആഹ്ലാദകരവുമായ ഈ വമ്പൻ നേട്ടത്തിൽ ഈ കൊച്ചു മിടുക്കിക്കും, കുടുംബത്തിനും കോടഞ്ചേരി ന്യൂസിന്റ അഭിനന്ദനങ്ങളും ആശംസകളും!