ഓളപ്പരപ്പുകളിൽ തുഴയേറിയുവാൻ കോടഞ്ചേരി ഒരുങ്ങി മലയോരം കയാക്കിങ് ചാംപ്യൻഷിപ്പിലേക്ക്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി ഒരുങ്ങി.
തുഷാരഗിരി വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ചാലിപ്പുഴയിലും വെള്ളരിമല വനമേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇരുവഞ്ഞി പ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ പുഴകൾ കീഴടക്കാൻ ചെറു തോണികളുമായി കയാക്കിങ് കായിക താരങ്ങളും എത്തിത്തുടങ്ങി.

കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കിങ് കായിക താരങ്ങൾ പുഴകളിൽ വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനം ആരംഭി ച്ചു. യുഎസ്എ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കർമാരും എത്തി.

മലബാർ റിവർ ഫെസ്‌റ്റിവൽ 12-ാം രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി കയാക്കിങ് കായിക താരങ്ങൾ ഇരുവഞ്ഞിപ്പുഴയിൽ പരിശീലനം ആരംഭിച്ചു.

ബെംഗളുരു ആസ്‌ഥാനമായുള്ള നാഷ ബെംഗളൂരു ആസ്ഥാനമായുള്ള ഗുഡ്‌വേവ് അഡ്വഞ്ചേഴ്സ‌ിലെ പുണെ സ്വദേശി മാണിക് തനെജയുടെ നേതൃത്വത്തിലും,
ബെംഗളുരു നാഷണൽ ഔട്ട്ഡോർ സ്കൂ‌ളിലെ കർണാടക സ്വദേശി ജോഗിനായിക്കിന്റെയും നേതൃത്വത്തിലും, കോടഞ്ചേരി സ്വദേശി നിസ്തുൽ ജോസിന്റെ കോടഞ്ചേരി പുലിക്കയം ആസ്ഥാനമായുള്ള വൈറ്റ് വാട്ടർ
അഡ്വഞ്ചറസിന്റെ നേതൃത്വത്തിലും 3 വൈറ്റ് വാട്ടർ കയാക്കിങ് പരിശീലന സ്ഥാപനങ്ങൾ എല്ലാ ദിവസവും പുഴകളിൽ പരിശീലനം നടത്തുന്നുണ്ട്. കൂടാതെ നാഷനൽ ഔട്ട്ഡോർ സ്കൂ‌ളിന്റെ നേതൃത്വത്തിൽ പുഴകളിൽ റിവർ റാഫ്റ്റിങ് നടത്തുന്നുമുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാ ന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പ് ജൂലൈ 30,31, ഓഗസ്റ്റ് 1,2 തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കും.

ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ (ഐകെസിഎ) കീഴിൽ വൈറ്റ് വാട്ടർ കയാക്കിങ് സ്ലാലം പുരുഷ വനിത വിഭാഗങ്ങളിൽ നാഷനൽ റാങ്കിങ് കണ്ടെ ത്തുന്നതിനുള്ള മത്സരങ്ങൾ 30 ന് നടക്കും.

മൺസൂൺ ടൂറിസം ഗംഭീരമാ ക്കാൻ തുഷാരഗിരി ഇക്കോ ടൂറിസം മേഖലയിൽ വിപുലമായ ഒരു ക്കങ്ങളാണ് വനം വകുപ്പ് നടത്തുന്നത്. തുഷാരഗിരി വനം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ വെള്ളച്ചാട്ട പ്രദേശങ്ങളിൽ തിരുവമ്പാടി അൽഫോൻസാ കോളേജിന്റെ നേതൃത്വത്തിൽ വനിതകളുടെ വനയാത്ര 22 ന് നടത്തും. 23 ന് തേവർ മലയിലെ മൗണ്ട് ഡി റിസോർട്ടിലേക്ക് ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ നേതൃത്വത്തിൽ മഴ നടത്തും ഉണ്ടായിരിക്കും.
കേരള ചിത്രകല പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കയാക്കിങ് ബ്രഷ് സ്ട്രോക്സ് 29 ന് തുഷാരഗിരിയിൽ നടത്തും.
മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ പങ്കെടുക്കും.

Sorry!! It's our own content. Kodancherry News©