എന്റെ സുവർണ്ണ ദിനങ്ങൾ” സംയുക്ത ഡയറി പ്രകാശനം ചെയ്തു
കൂടത്തായി സെന്റ് മേരീസ് ഹൈ സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു. കുട്ടികളുടെ രചനാപാടവം മെച്ചപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് എഴുതുന്ന സംയുക്ത ഡയറി. സ്കൂൾ ഹെഡ്മിസ്ട്രെസ് ഷൈനി തോമസ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് മുജീബ് കെ.കെ അധ്യക്ഷ പദവി അലങ്കരിച്ചു.
സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് സംയുക്ത ഡയറി ” എന്റെ സുവർണ്ണ ദിനങ്ങൾ ” പ്രകാശനം ചെയ്തു സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ സംയുക്ത ഡയറി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തന്നെയാണ് പ്രകാശനം ചെയ്തത്. സ്റ്റാഫ് സെക്രട്ടറി സുധേഷ് വി, കൊടുവള്ളി ബി. ആർ സി. ട്രെയിനർ ഷൈജ ടീച്ചർ, സി ആർസി കോർഡിനേറ്റർ ജാസ്മിൻ, സ്കൂൾ പി. ആർ.ഓ. ജോസ് തുരുത്തിമറ്റം തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. എസ്. ആർ. ജി കൺവീനർ ജോമി ജോസ് നന്ദി പറഞ്ഞു. അധ്യാപകരായ ഷിതിൻ പടയാട്ടിൽ, ജോയ്സ് ജോർജ്, ബിന്ദു പി.എ, റോസിലിൻ, അതിര തോമസ്, ആകാശ് ബാബു എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN