സെൻ്റ് തോമസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത സഹ കാർമികത്വം വഹിച്ചു. തുടർന്ന് 61 മത് വാർഷിക സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.സെൻറ് പോൾസ് ആശ്രമം മാനേജർ ഫിനഹാസ് റമ്പാൻ മുഖ്യ സന്ദേശം നൽകി.സ്കൂൾ പ്രധാന അധ്യാപിക വി.എസ്. നിർമ്മല, വാർഡ് അംഗം റോസമ്മ തോമസ്, ഭദ്രാസന കൗൺസിൽ അംഗം കെ എ ഐസക്,പിടിഎ പ്രസിഡൻറ് ജിനേഷ് കുര്യൻ,പ്രോഗ്രാം കൺവീനർ ലാബി ജോർജ് ജോൺ,സ്കൂൾ കോഡിനേറ്റർ ഫാ. ബേബി ജോൺ,സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ഗീവർഗീസ് ജോർജ്,സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ വർഗീസ് വി ജോൺ,ബിനു ജോസ്,ആൻസി തോമസ്,സുരേഷ് തോമസ്,തോമസ് മൂലേപറമ്പിൽ,പുഷ്പ സുരേന്ദ്രൻ, വിൻസന്റ് വടക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN