ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസ് വടക്കേടം കൊടിയേറ്റി.
💥 തിരുനാൾ കർമ്മങ്ങൾ
10 ശനി വൈകിട്ട് 5.00 ന് ആഘോഷമായ തിരുനാൾ കുർബാന : ഫാ. അഗസ്റ്റിൻ ആലുങ്കൽ (വികാരി, സെന്റ് മേരീസ് ചർച്ച്, കണ്ണോത്ത്). 6.30 ന് പ്രദക്ഷിണം ചെമ്പുകടവ് കുരിശുപള്ളിയിലേക്ക്. പ്രസംഗം: ബ്ര. ആർവിൻ റോയി എം.സി.ബി.എസ് (സനാതന സെമിനാരി താമരശ്ശേരി) 8.00 ന് വാദ്യമേളങ്ങൾ. 8.45 ന് ആകാശ വിസ്മയം.
11 ഞായർ രാവിലെ 6.30 ന് വി. കുർബാന. 7.30 ന് വാഹന വെഞ്ചരിപ്പ്. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന : ഫാ. മാത്യു കോരംകോട്ട് (അസി. ഡയറക്‌ടർ പി.എം ഓ.സി ) 11.00 ന് പ്രദക്ഷിണം, സമാപനാശീർവാദം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN