ഒപ്പം; ഭിന്നശേഷി കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

കോടഞ്ചേരി:കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിലുള്ള ഒപ്പം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബി.ആർ. സിയിൽ ഉള്ള ഭിന്നശേഷി കുട്ടികൾക്കായി 56 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദ് പി. എൽ നിന്നും കൊടുവള്ളി ബി.ആർ.സിയുടെ ബി.പി.സി മെഹറലി കിറ്റ് ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാ. ബിബിൻ ജോസ്, സി.പി.ഒ റെജി ജെ കരോട്ട്, എസ്.പി. സി പി.റ്റി.എ പ്രസിഡന്റ് സത്താർ പുറായിൽ, സ്കൂൾ പി.റ്റി .എ പ്രസിഡണ്ട് മുജീബ് കെ.കെ, ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി, സുധേഷ് വി , അജേഷ് കെ ആന്റോ, സുമി ഇമ്മാനുവൽ എന്നിവർ സന്നിഹിതരായിരുന്നു.

Sorry!! It's our own content. Kodancherry News©