വയനാട് വഞ്ചനാദിനം കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി :വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെയും മാരകമായി പരിക്കേറ്റവരെയും എല്ലാ നഷ്ടപ്പെട്ടവരെയും അവരെ സഹായിച്ച സന്നദ്ധ പ്രവർത്തകരെയും അപമാനിക്കുന്ന രീതിയിൽ കള്ളക്കണക്കും ഫണ്ട് തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അടിയന്തരമായി സഹായം അനുവദിക്കേണ്ട കേന്ദ്രസർക്കാർ സഹായം നൽകാതെ പ്രളയബാധിതരെ വഞ്ചിക്കുന്ന നടപടിയിലും പ്രതിഷേധിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.
പ്രതിഷേധ പ്രകടനവും പൊതുയോഗവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട് മല, കെഎം പൗലോസ്, റോയി കുന്നപ്പള്ളി, ജോസ് പൈക, ജോസ് പെരുമ്പള്ളി, ഫ്രാൻസിസ് മുണ്ടാട്ടിൽ, സജി നിരവത്ത്, ബിജു ഓത്തിക്കൽ, ലിസി ചാക്കോ, ചിന്നാ അശോകൻ, റെജി തമ്പി, സേവിയർ കുന്നത്തേട്ട്, ഫ്രാൻസിസ് ചാലിൽ,ജോൺസൺ തെങ്ങുംതോട്ടത്തിൽ, വാസുദേവൻ ഞാറ്റു കാലായിൽ, ബേബി കളപ്പുര, വിൽസൺ തറപ്പില്‍, ബിബി തിരുമല, ജെയിംസ് അഴകത്ത്എന്നിവർ പ്രസംഗിച്ചു