ഇ എസ് എ  നിയമനടപടി ഒരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

കോടഞ്ചേരി:സംസ്ഥാന സർക്കാരിൻറെ ഇ എസ് എ വിഷയത്തിലുള്ള അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ  കോടഞ്ചേരി പഞ്ചായത്ത് തല സർവ്വകക്ഷി യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം വരുന്ന ആഴ്ച്ച അടിയന്തരമായി ചേർന്ന് ഹൈക്കോടതിയുടെ സഹായത്തോടെ നിയമനടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീൽ അസീസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ചിന്ന അശോകൻ,ഷാജി മുട്ടത്ത്, റോസമ്മ കയത്തുങ്കൽ,സൂസൻ കേഴപ്ലാക്കൽ,റോസിലി മാത്യു,റീന സാബു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോബി ഇലന്തൂർ,ഷിജി ആന്റണി, എ കെ സി സി രൂപത പ്രസിഡന്റ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ , കെ എം പൗലോസ്, അബൂബക്കർ മൗലവി, ജെയ്സൻ മേനാകുഴി എം എസ് മണി,ജയേഷ് ചാക്കോ ,സാബു അവന്നൂർ , അബ്രഹാം വി കെ , വിൽസൺ തറപ്പേൽ , ലിൻസ് ജോർജ് തുടങ്ങിയവർ ആശങ്കകൾ അറിയിച്ചു സംസാരിച്ചു .

ഗ്രാമപഞ്ചായത്തുകൾ ഫീൽഡ് തല പരിശോധന നടത്തി സംസ്ഥാന സർക്കാരും ലഭ്യമാക്കിയ കെഎംഎൽ ഫയലുകൾ അംഗീകരിച്ച് ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻറ് സൈറ്റിൽ എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്നും സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ മേൽ രേഖകൾ ലഭ്യമാക്കുകയും ആവശ്യത്തിന് സമയം അനുവദിക്കുകയും ചെയ്യണമെന്നും സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സാധാരണക്കാരുടെ ആശങ്കകൾ നേരിട്ട് അറിയിക്കുവാൻ ഇമെയിൽ പോസ്റ്റുകാർഡുകൾ എന്നിവ വഴി പരമാവധി ആളുകൾ ആക്ഷേപം അറിയിക്കുവാൻ തീരുമാനിച്ചു.

ഇ എസ് എ മേഖലകളെ മാത്രം പരിസ്ഥിതി ലോകമേഖല ഉൾപ്പെടുത്തുവാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി കൊണ്ടുള്ള മാപ്പുകൾ കേന്ദ്രമാനദണ്ഡ പ്രകാരം പ്രസിദ്ധീകരിക്കണമെന്നും സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. 

Sorry!! It's our own content. Kodancherry News©