നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിൻ്റെ ശിലാസ്ഥാപനം നടത്തി.
കോടഞ്ചേരി: താമരശ്ശേരി താലൂക്ക് നെല്ലിപ്പൊയിൽ സ്മാർട്ട് വില്ലേജിൻ്റെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനിലും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ശിലാ ഫലകം അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ എ.ഡി.എം മുഹമ്മദ് റഫീഖ് സ്വാഗതം ആശംസിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഭൂരേഖ തഹസിൽദാർ ഹരീഷ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. താമരശ്ശേരി തഹസിൽദാർ ബാലരാജൻ നന്ദി രേഖപ്പെടുത്തി.