ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കോടഞ്ചേരി:ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു .

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ വാർഡ് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റു കാലായിൽ , റോസിലി മാത്യു , സുസന്‍ കേഴപ്ലാക്കൽ , ലീലാമ്മ കണ്ടത്തിൽ റോസമ്മ കൈത്തിങ്കൽ ഷാജി മുട്ടത്ത് ,

ചിന്നമ്മ മാത്യു ബിന്ദു ജോർജ് , റീന സാബു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ , അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ , വി ഓ ഒ വിനോദ് വർഗീസ്, എച്ച് ഐ , ശാലു പ്രസാദ് , ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ സംബന്ധിച്ചു .


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©