കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വാർഷികം Talento2K24 സമാപിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂളിൻ്റെ 48-ാം വാർഷികാഘോഷം Talento 2K24 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.മാനേജർ റവ ഫാ അഗസ്റ്റിൻ ആലുങ്കൽ അധ്യക്ഷനായ ചടങ്ങിൽ കോർപറേറ്റ് മാനേജർ റവ ഫാ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ,പി .റ്റി.എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ, അനാമിക എ എസ്, സന്മയ പി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ, അജ്നാസ് കൂടരഞ്ഞിയും സംഘവും അവതരിപ്പിച്ച സ്‌റ്റേജ് ഷോ, റോബോട്ടിക് എക്സ്പോ, സൗജന്യ നേത്രപരിശോധന, ലക്കി ഡ്രോ, ഫുഡ് കോർട്ട്, കുതിര സവാരി തുടങ്ങിയ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു..


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©