തമ്പലമണ്ണ ബസ്സ് വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കണം
കോടഞ്ചേരി: കൈതപൊയിൽ കോടഞ്ചേരി തമ്പലമണ്ണ, അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 11-ാംവാർഡിൽ തമ്പലമണ്ണ നോർത്ത് ഭാഗത്ത് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കുകയുണ്ടായി. ഈ വെയിറ്റിംഗ് ഷെഡ് തോണിപ്പാറ ഫാമിലി 1 സെൻ്റ് സ്ഥലം സൗജന്യമായി നൽകി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. എന്നാൽ റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് വെയിറ്റിംഗ് ഷെഡ് പൊളിച്ച് നിക്കിയത്.എങ്കിലും പ്രസ്തുത സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ തറ കെട്ടിയെങ്കിലും നിർമ്മാണം നടത്തിയിട്ടില്ല.
റോഡ് ടാറിംഗ് പ്രവർത്തി പൂർത്തികരിക്കുകയും 5 ഓളം ബസ്സുകൾ ഓടാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർക്ക് വളരെയേറെ ഉപകാരപ്രദമായിരുന്ന വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് ബസ്സ് കാത്തിരിപ്പുകാർക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. ആയതിനാൽ ഈ വെയിറ്റിംഗ് ഷെഡ് എത്രയും വേഗം പുനർനിർമ്മിക്കണമെന്ന് പൗരസമിതി കൺവീനർമാരായ റ്റി. സി തോമസ്,മൈക്കിൾ ടി എം എന്നിവർ ആവശ്യപ്പെട്ടു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN