നെൽകൃഷി കൊയ്ത്തുൽസവം നടത്തി

കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘത്തിലെ തെയ്യപ്പാറയിലുള്ള സുധാര സ്വാശ്രയ സംഘത്തിലെ നെൽകൃഷി കൊയ്ത്തുൽസവം ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്തിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) വിനു കെ. സെഡ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി കൃഷിഭവന്റെ നിർദ്ദേശാനുസരണം വള്ളുവയൽ പാടശേഖര സമിതിയുടെ പരിധിയിൽ വർഷങ്ങളായി നെൽകൃഷി സംരക്ഷിച്ചുവരുന്ന പ്രദേശത്താണ് സുധാര സംഘാംഗം വിനു പൗലോസ് നെൽകൃഷി ഇറക്കിയത്. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് നബാർഡിന്റെ സഹായത്തോടെ ബാങ്ക് സ്വാശ്രയ സംഘങ്ങളിലൂടെ നിരവധി പദ്ധതികളിൽ നടപ്പിലാക്കി വരുന്നു. പ്രസ്തുത പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി. പി ജോയി, ഡയറക്ടർ റസീന സുബൈർ,ബാങ്ക് സെക്രട്ടറി വിപിൻലാൽ, പാടശേഖര സമിതി അംഗങ്ങൾ വിവിധ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©