അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ജലജീവൻ മിഷൻ കുഴിച്ച കുഴി മൂടാത്ത നിലയിൽ

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ഈ കുഴി എത്രകാലം ഉണ്ടാകും

കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ ഏകദേശം അഞ്ചുമാസമായി ഈ കുഴി ഇങ്ങനെ നിലനിൽക്കുന്നു. സിലോൺ കടവ് പാലത്തിനും കറ്റ്യാടിനും ഇടയിലാണ് ഈ കുഴി ഇങ്ങനെ നിലനിൽക്കുന്നത്.. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഡ്രൈനേജിനോട് ചേർന്ന് റോഡ് മാന്തി പൈപ്പ് ഇട്ടുവെങ്കിലും അഞ്ചുമാസമായി ഈ കുഴി മൂടിയിട്ടില്ല. നിരവധി അന്തർ സംസ്ഥാന വാഹനങ്ങൾ അടക്കം കടന്നുപോകുന്ന ഈ വഴിയിൽ കുഴിമൂടാത്തത് യാത്രക്കാർക്ക് ആശങ്ക ഉളവാക്കുന്നു.

രാത്രിയിൽ അടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ ഭാഗത്ത് യാതൊരു സുരക്ഷാ മുന്നറിയിപ്പുകളും നൽകിയിട്ടില്ല. നേരെ കിടക്കുന്ന റോഡ് ആയതിനാൽ പല ഇരുചക്ര വാഹനങ്ങളും ഈ കുഴിയിൽ വീണിട്ടുണ്ടെങ്കിലും ഏതോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. റോഡിന്റെ ഈ ഭാഗം ഇത്തരത്തിൽ ആക്കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ റോഡിന്റെ ഭാഗം പൂർവസ്ഥിതിയിൽ ആക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©