സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ, കോടഞ്ചേരി SSLC 1980-81 ബാച്ച് സംഗമം: “തേൻ കനി 1981
കോടഞ്ചേരി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ 1981, എസ്.എസ്.എൽ.സി ബാച്ചിൻ്റെ പ്രഥമ കൂട്ടായ്മ : “തേൻ കനി 1981 ” എന്ന പേരിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് സമ്മേളനം ഉത്ഘാടനം ചെയ്തു. കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യസന്ദേശം നൽകി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അഗസ്റ്റിൻ വണ്ടൻമാക്കിൽ അധ്യക്ഷനായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ് മുഖ്യ സന്ദേശം നൽകി.
ഗ്രാമ പഞ്ചായത്ത് മെമ്പറും, പൂർവ്വ വിദ്യാർത്ഥിയുമായ ലിസി ചാക്കോ, പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡൻ്റും, സ്കൂളിൻ്റെ മുൻ പ്രിൻസിപ്പളുമായ ഷിവിച്ചൻ മാത്യു പൂക്കൊമ്പിൽ, ജോയിൻ്റ് സെക്രട്ടറി പ്രൈംസൺ കാരിവേലിൽ എന്നിവർ ആശംസകളർപ്പിച്ചു. കമ്മറ്റിയംഗം തോമസ് വി പി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി മാത്യു തേക്കും കാട്ടിൽ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ. പോൾ പി വർഗ്ഗീസ് പനച്ചിപ്പറമ്പിൽ നന്ദിയും പറഞ്ഞു.
തുടർന്ന് സഹപാഠികൾ സ്വയം പരിചയപ്പെടുത്തി അനുഭവങ്ങൾ പങ്കുവെക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
സംഗമത്തിന് ഷാജൂ പാലത്തിങ്കൽ, ടോമി മാത്യു കിഴക്കെ കുളമാംതട്ടേൽ, തോമസ് വി.പി വെട്ടിക്കാമല, ജോസ് വി ജെ വിളക്കുന്നേൽ, സരസ്വതി വി എൻ, ബീനാ തോമസ്,ബീനാ ജോസഫ്,സുബൈദ കെ.കെഎന്നിവർ നേതൃത്വം നൽകി.
https://chat.whatsapp.com/EGF1zALI6nvBryGgFW8WTc