ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂൾ കുട്ടികൾ വായനശാല സന്ദർശിച്ചു
കൂടത്തായ്: വായനാമാസാചരണത്തിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി, ഈരൂട് സെൻറ് ജോസഫ് എൽ. പി. സ്കൂളിലെ കുട്ടികൾ മൈക്കാവ് ജനതാ വായനശാല സന്ദർശിച്ചു. ലൈബ്രറി പ്രവർത്തനങ്ങളും വിവിധ പുസ്തകങ്ങളും കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.

വായനയുടെ പ്രാധാന്യം ലൈബ്രേറിയൻ ബിനു പി.എം.കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ഭാരവാഹികളായ മത്തായി , ജോബി എന്നിവർ സന്നിഹിതരായി. പ്രധാന അധ്യാപിക ഡെയ്സിലി മാത്യു, അധ്യാപകനായ ദിവിൻ ഫെലിക്സ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.