കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് താമരശ്ശേരി സബ് ജില്ല ഓവറോൾ ചാമ്പ്യൻമാരായി

താമരശ്ശേരി: ഒക്ടോബർ 18,19,20തീയതികളിൽ .2024 25 വർഷത്തെ റവന്യൂ ജില്ല സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് താമരശ്ശേരി ജിവിഎച്ച്എസ്എസ്ൽ സമാപിച്ചപ്പോൾ സബ്ജൂനിയർ,ജൂനിയർ& സീനിയർ വിഭാഗം താമരശ്ശേരി സബ് ജില്ല ഒന്നാം സ്ഥാനം നേടി ഓവറോൾ കിരീടം സ്വന്തമാക്കി.

താമരശ്ശേരി സബ് ജില്ലയും കൊടുവള്ളി സബ് ജില്ലയും തമ്മിലുള്ള സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ ഹാൻഡ് ബോൾ പ്ലെയർ റോബർട്ട് അറക്കൽ കളിക്കാരെ പരിചയപ്പെട്ടു.

താമരശ്ശേരി സബ് ജില്ലയുടെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ കോടഞ്ചേരിയിലെയും സെന്റ് ജോർജ് എച്ച് എസ് എസ് വേളംകോട് സ്കൂളിലെയും കുട്ടികളുടെ മിന്നും പ്രകടനമാണ്.

സമാപനത്തോട് അനുബന്ധിച്ചു കോഴിക്കോട് റവന്യൂ ജില്ല ഹാൻബോൾ ചാമ്പ്യൻഷിപ്പിന്റെ കൺവീനറായ സിജി നിരവത്ത് , ജോയിൻ കൺവീനറും താമരശ്ശേരി സബ്ജില്ലാ ഹാൻഡ്‌ബോൾ കോച്ചുമായ ബേസിൽ, താമരശ്ശേരി ഹാൻഡ് ബോൾ ടീമിന്റെ മാനേജർ അനൂപ്, സെന്റ് ജോസഫ് സ്കൂൾ കോടഞ്ചേരിയുടെ പിടിഎ പ്രസിഡണ്ട് റോക്കച്ചൻ പി വി ,ജിവിഎച്ച്എസ്എസ് താമരശ്ശേരിയിലെ കായിക അധ്യാപകൻ ദേവദാസ്എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©