Oplus_0

കോടഞ്ചേരിക്ക് ഇത് അഭിമാന നിമിഷം.ആത്മാവിലലിഞ്ഞ ആത്മാർത്ഥസേവനത്തിന് സിംഗപ്പൂർ ജനത നൽകുന്ന അംഗീകാരം നെല്ലിപ്പൊയിൽ സ്വദേശിക്ക്

സിംഗപ്പൂർ ഗവൺമെൻ്റിൻ്റെ 2024 ലെ National day Award – Efficiency Medal കോടഞ്ചേരി,നെല്ലിപ്പൊയിൽസ്വദേശി ജിമ്മി മാനുവലിന് .

നൂറനാനിക്കൽ ജോയി – ആലീസ് ദമ്പതികളുടെ പുത്രനായ ജിമ്മി 22 വർഷങ്ങളോളമായി സിംഗപ്പൂരിൽ ജോലി ചെയ്തു വരുന്നു. സിംഗപ്പൂർ Central Provident Fund Board ൽ സീനിയർ കൺസൾട്ടൻ്റായ ഇദ്ദേഹത്തിൻ്റെ അനിതരസാധാരണമായ പ്രവർത്തന മികവിനാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.ഇന്ത്യയിലെ രാഷ്ട്രപതിയുടെ അവാർഡുകൾക്ക് തത്തുല്യമാണ് ഈ അംഗീകാരം.

ഭാര്യ: മെർലി ജിമ്മി, സിംഗപ്പൂർ National Skin Centre ൽ സീനിയർ സ്റ്റാഫ് നേഴ്സായി സേവനം അനുഷ്ഠിക്കുന്നു.

മക്കൾ: ആൻലിൻ ,അലെൻ്റ വിദ്യാർത്ഥികൾ .

1994 ൽ സ്കൂൾ പഠനകാലത്ത് മികച്ച സ്കൗട്ട്സ് വിദ്യാർത്ഥിക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് ജിമ്മി.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ

Sorry!! It's our own content. Kodancherry News©