Oplus_0

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു

കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്‌ മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ അനുബന്ധ മത്സരങ്ങള്‍ക്ക് ഇന്ന് കോടഞ്ചേരിയില്‍ തുടക്കമായി . രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഓഫ്റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് ഇന്ന് ജില്ല പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.പി.ഗവാസ് കോടഞ്ചേരി ബസ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്തു.ശനിയും ഞായറുമായി ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് ഈരൂട്ടിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കും. ശനിയാഴ്ച നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ സമ്മാനദാനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫും, 23 ഞായർ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ.എ.എസ്സും നിര്‍വ്വഹിക്കും. രണ്ട് കാറ്റഗറിയിലാണ് മത്സരങ്ങളും നടക്കുക.

ഫ്ലാഗ് ഓഫ് ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, അഡ്വഞ്ചർ പാർക്ക് എം.ഡി റോഷൻ കൈനടി, റിവർ ഫെസ്റ്റിവൽ കോഡിനേറ്റർ പോൾസൺ അറയ്ക്കൽ ഡി.റ്റി.പി.സി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി കുന്നേൽ വിവിധ കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു..

https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©